ആ കോടീശ്വരൻ ഇവിടെയുണ്ട്: ക്രിസ്മസ് പുതുവത്സര ബമ്പര്‍ 12 കോടി കണ്ണൂരുകാരന്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പിലെ 12 കോടി കണ്ണൂരിൽ. കണ്ണൂർ മാലൂർ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ രാജനാണ് ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യശാലി. കൂത്തുപറമ്പിൽ നിന്നാണ് രാജൻ ടിക്കറ്റ് വാങ്ങിയത്. 30 ശതമാനം നികുതിയും 10% ഏജന്റ് കമ്മീഷനും കഴിഞ്ഞുള്ള ഏഴുകോടി ഇരുപതു ലക്ഷം രൂപയാകും ബംമ്പര്‍ ലോട്ടറി ജേതാവിന് ലഭിക്കുക.

മാനന്തവാടി ലോട്ടറി സബ് ഓഫീസില്‍ നിന്നും വാങ്ങി കൂത്തുപറമ്പ് ഏജന്‍സി വഴി വിറ്റ എസ്.ടി 269609 എന്ന ടിക്കറ്റാണ് സമ്മാനർഹമായത്.