കോവിഡ് 19: പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവർ സ‍ഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവർ റിപ്പോർട്ട് ചെയ്യണം

0
7

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ ഇറ്റലിയിൽ നിന്നെത്തിയ വിമാനത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഈ വിമാനത്തില്‍ യാത്ര ചെയ്തിരുന്നവർ കേരളത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളിൽ ഉണ്ടെങ്കിൽ അടുത്തുള്ള മെഡിക്കൽ ഓഫീസറെയോ ദിശയുടെ നമ്പറിലോ അറിയിക്കണമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി 28ന് ഖത്തർ എയർവേയ്സിന്‍റെ QR126 വെനീസ്-ദോഹ വിമാനത്തിലാണ് രോഗബാധിതർ ഇറ്റലിയിൽ നിന്ന് മടങ്ങിയത്. ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്നു. ഫെബ്രുവരി 29ന് QR514 ദോഹ – ഖത്തർ വിമാനത്തിൽ കൊച്ചിയിലെത്തി. തുടർന്ന് കാറിലാണ് വീട്ടിലേക്ക് മടങ്ങിയത്. ഇവരുമായി സമ്പർക്കം പുലർത്തിയ ഏകദേശം മൂവായിരത്തോളം പേരുണ്ടെന്നാണ് കണക്ക്.

ഇതിന് പുറമെ ഇവർ സഞ്ചരിച്ച വിമാനത്തിലുണ്ടായ 182 യാത്രക്കാര്‍ക്കായും അന്വേഷണം നടക്കും.