കുവൈറ്റ്: രാജ്യത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 64 ആയി. ഒരു സ്വദേശി വനിതയ്ക്കും ഈജിപ്ഷ്യൻ പൗരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിനായി ഐസോലേറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്.
ഇറാനിൽ നിന്ന് മടങ്ങിയെത്തിയ വനിതയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചത്. ഈജിപ്ഷ്യൻ സ്വദേശി സ്വകാര്യ വിസയിൽ അസർബൈജനിൽ പോയതിനും തെളിവുണ്ട്. ഇവിടെ നിന്നാകാം ഇയാൾ അസുഖബാധിതനായതെന്നാണ് സംശയിക്കുന്നത്.