കോവിഡ് 19: കേരളത്തില്‍ അഞ്ചു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നു പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഐസോലേഷൻ വാര്‍ഡിലേക്ക് മാറ്റി. അഞ്ച് പേരും നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇവർ കൊച്ചിയിലെത്തിയത്. ​. ഖത്തർ എയർവേയ്​സി​​​​​ന്റെ QR126 (വെനീസ്​-ദോഹ), QR514 (ദോഹ-കൊച്ചി) വിമാനങ്ങളിലാണ്​ ഇവർ കേരളത്തിൽ എത്തിയത്​. ദോഹ എയര്‍പോർട്ടിൽ ഒന്നരമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് കണക്ഷൻ ഫൈറ്റിൽ കൊച്ചിയിലെത്തിയത്. ഇറ്റലിയിൽ നിന്നാണ് എത്തിയതെന്ന കാര്യം ഇവർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധുക്കൾ അസുഖബാധിതരായി ആശുപത്രിയിലെത്തിയതോടെയാണ് ഇറ്റലിയിൽ നിന്ന് മടങ്ങിയ മൂന്നംഗ കുടുംബത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ഉടൻ തന്നെ ആരോഗ്യവകുപ്പ് പ്രവർത്തകർ ഇവരുടെ വീട്ടിലെത്തിയെങ്കിലും ചികിത്സയ്ക്ക് സഹകരിക്കാൻ തയ്യാറായില്ല. ഒടുവിൽ നിർബന്ധപൂര്‍വം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്ന‌ു.