കേരള ഗവർമെന്റിന്റെ ഭാഗമായ (NORKA) നോർക്കയുടെ
പ്രവർത്തനങ്ങളെ കുറിച്ചും, ആവശ്യകതയെക്കുറിച്ചും മനസിലാക്കുന്നതിനുവേണ്ടി
ജൂൺ 4 -ആം തിയതി 7.00pm ന് (04-06-2021) ഇടുക്കി അസോസിയേഷൻ
കുവൈറ്റിന്റെ അംഗങ്ങൾക്കായി ഒരു വെബിനാർ, സൂം ആപ് മുഖേന
നടത്തുകയുണ്ടായി. ഗൾഫ് പ്രവാസികളായ നമ്മൾ നാട്ടിലേക്ക് തിരിച്ചു ചെല്ലുന്ന
അവസരത്തിൽ നോർക്കയുടെ (NORKA) ഭാഗത്തുനിന്നും എന്തെല്ലാം
പ്രയോജനങ്ങളാണ് നമുക്ക് ലഭിക്കുക എന്നുള്ളതിനെ ആസ്പദമാക്കി NORKA യുടെ
കുവൈറ്റ് പ്രതിനിധി, ശ്രീ അജിത് കുമാർ (Kerala Pravasi Welfare
Board Director) അംഗങ്ങളോട് സംസാരിക്കുകയും, സംശയങ്ങൾക്ക് മറുപടി
നൽകുകയും ചെയ്‌തു.
കുട്ടികളുടെ മാനസികോല്ലാസത്തിനായും, കഴിവുകൾ
പ്രയോജനപ്പെടുത്തുന്നതിനായും ഒരു ഓൺലൈൻ പെയിന്റിംഗ് മത്സരവും
നടത്തുവാൻ തീരുമാനിച്ചു . ഇതിന്റെ രെജിസ്ട്രേഷന്റെ തുടക്കവും ഫ്ലെയെർ
പ്രകാശനവും ജൂൺ 4- ആം തിയതി 6.30pm ന് പ്രശസ്ത സാമൂഹിക
പ്രവർത്തകനായ, ശ്രീ മനോജ് മാവേലിക്കര നിർവഹിച്ചു. പെയിന്റിംഗ് മത്സരത്തിൽ
പങ്കെടുക്കുന്നതിന് IAK അംഗത്വമുള്ള, കുവൈറ്റിലും, നാട്ടിലും ആയിരിക്കുന്ന എല്ലാ
കുട്ടികൾക്കും അവസരം ലഭിക്കുന്നതായിരിക്കും. വർണോത്സവം' 21 എന്നുപേരിട്ട
പെയിന്റിംഗ് മത്സരം ജൂൺ 18 ന്, Covid മാനദണ്ഡം പാലിച്ചുകൊണ്ട് ആയിരിക്കും
നടത്തുക.
കുമാരി മീനാക്ഷി സുനിൽ കുമാറിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച
zoom യോഗത്തിൽ പ്രസിഡൻ്റ് ശ്രീ. ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ
സെക്രട്ടറി അഡ്വ. ലാൽജി ജോർജ്ജ് സ്വാഗതവും, കൾച്ചറൽ കമ്മിറ്റി കൺവീനർ
ശ്രീ. ബിനോ ജോസഫ് മത്സരത്തിൻ്റെ മാർഗ്ഗ രേഖയും വിവരിച്ചു. ട്രഷറർ ശ്രീ.
അനീഷ് പി. കൃതജ്ഞത അറിയിച്ചു.
പ്രസിഡന്റ് ജനറൽ