ഇന്ത്യന്‍ അംബാസിഡര്‍ സിബി കുവൈത്ത് എഞ്ചീനിയറിംഗ് സൊസൈറ്റി ചെയര്‍മാനുമായി കൂടിക്കാഴ്ച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് കുവൈറ്റ് എഞ്ചീനിയറിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഫൈസല്‍ ഡി അലറ്റെലുമായി കൂടിക്കാഴ്ച്ച നടത്തി.
കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയറുമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും എഞ്ചിനീയറിംഗ് മേഖലയില്‍ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.