ഇന്ത്യൻ മുസ്ലീങ്ങൾക്ക് നേരെ നടക്കുന്ന വംശീയ അതിക്രമം: ആശങ്കയറിയിച്ച് കുവൈറ്റ്

0
4

കുവൈറ്റ്: ഇന്ത്യയിൽ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ വംശീയ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് കുവൈറ്റ്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ത്യയിലെ വംശീയ അതിക്രമങ്ങൾ ചർച്ചയായത്. രാജ്യത്തെ സംഭവങ്ങളിൽ ആശങ്ക ഉയരുകയും ചെയ്തു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​നും മ​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്നും ​ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ള​ട​ങ്ങി​യ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​യു​ന്നു.