എം.ഇ.എസ് കുവൈത്ത് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ ശ്രദ്ധേയമായി

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികൾക്കായി സെമിനാര്‍ സംഘടിപ്പിച്ചു.മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ ശ്രദ്ധേയനായ ട്രെയിനർ അൻവർ മൻസൂർ സൈത് ക്‌ളാസ്സിനു നേതൃത്വം നല്‍കി.”നീട്ടിവെക്കൽ നിർത്തുക ഇത് പ്രവർത്തന സമയമാണ് “എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  ഓണ്‍ലൈന്‍ പരിപാടിയില്‍  കുവൈറ്റിലെ വിവിധ സ്കൂളിൽ പഠിക്കുന്ന 6 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. എഡ്യൂക്കേഷൻ കൺവീനർ  നെസ്‌ലിൻ നൂറുദ്ദീന്‍, സഹീർ,റമീസ്,ഗഫൂർ,റഹീസ്,ഉമ്മു ഹാനി,മെഹ്‌നാസ് മുസ്തഫ എന്നിവർ പരിപാടികള്‍ നിയന്ത്രിച്ചു.