ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് ക്രമക്കേട് കണ്ടെത്തി

 

എറണാകുളത്ത് അന്തർ സംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ എട്ട് ബസുകളിൽ ക്രമക്കേട് കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിൽ വ്യാഴാഴ്ച പുലർച്ചെ നാലുമുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ നിരവധി ബസുകൾക്ക് ബുക്കിങ് പെർമിറ്റും ബുക്കിങ് ഓഫീസുകൾക്ക് ലൈസൻസും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി

സർക്കാർ നിർദേശ പ്രകാരം മോട്ടോർ വാഹനവകുപ്പിന്റെ  ‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്’ സ‌്ക്വാഡുകളാണ‌് പരിശോധന നടത്തിയത‌്. ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് കേന്ദ്രങ്ങള്‍ നിശ്ചിത സമയത്തിനുളളിൽ ലൈസൻസ് എടുക്കാൻ നോട്ടീസ‌് നൽകി.  പെർമിറ്റ് ഇല്ലാതെ സർവീസ‌് നടത്തിയ 23 ടൂറിസ്റ്റ് ബസുകൾക്ക്  5000 രൂപ വീതം പിഴയിട്ടു. ഇതിൽ ആറെണ്ണം കല്ലടയുടെ ബസാണ്