രണ്ട് ദിവസത്തെ സന്ദർശനത്തിനായി മർസൂഖ് അൽ ഖാനിം ഖത്തറിൽ

കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗാനിം ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പോയി .
ഖത്തർ ഷൂറ കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല അൽ മഹമൂദിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. സന്ദർശന വേളയിൽ അൽ-ഗനിം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തുകയും കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ-ജാബർ അൽ-സബയുടെ സന്ദേശം കൈമാറുകയും ചെയ്യും
അൽ ഖനിം ഖത്തർ ഷൂറ കൗൺസിൽ സ്പീക്കറുമായി ചർച്ച നടത്തും. ദേശീയ അസംബ്ലി
ആക്ടിംഗ് സ്പീക്കർ ഫാർസ് അൽ-ഡൈഹാനി, ദേശീയ നിയമസഭാ സഹമന്ത്രി മുബാറക് അൽ ഹരിസ്, കുവൈത്തിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ-അത്തിയ, സെക്രട്ടറി അഡെൽ അൽ ലഗാനി എന്നിവർ യാത്രയ്ക്ക് മുൻപായി അൽ-ഗാനിമിനെ കണ്ടു.