കാസര്‍ഗോഡ് ഉല്‍സവം നവംബർ 15 ന് ഇന്റഗ്രേറ്റഡ്  ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ

കുവൈത്തിലെ കാസർഗോഡ് ജില്ലാക്കരുടെ പൊതുവേദിയായ കാസർഗോഡ് അസോസിയേഷന്റെ പതിഞ്ചാമത് വാർഷിക സമ്മേളനം നവംബർ 15 രാവിലെ ഒമ്പത് മണി മുതൽ ഇന്റെേഗ്രറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടക്കുകയാണ്.ജാതി മത ഭേദമന്യേ കുവൈത്തിലുള്ള കാസർഗോഡ് ജില്ലാക്കാരുടെ കൂട്ടായ്മയാണ് കസര്‍ഗോഡ് അസോസിയേഷന്‍ . ജില്ലയിലെ സാമുഹിക സാംസകാരിക പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നോടപ്പം അവർക്ക് ആവശ്യമുള്ള ജീവകാരുണ്യ രംഗത്തുള്ള സഹായം നൽകുകയെന്നുള്ളതാണ് ജില്ലാ അസോസിയേഷൻ ചെയ്ത് കൊണ്ടിരിക്കുന്നത്.കഴിഞ്ഞ 15 വർഷമായി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങള്‍ക്ക് അസോസിയേഷന്‍ നേതൃത്വം നല്കിയിട്ടുണ്ട് . കാസർഗോഡ് കേന്ദ്രമാക്കിയുള്ള പാലിയേറ്റീവ് കെയർ സംവിധാനത്തിന് രൂപം നൽകുകയെന്നതാണ് ഈ വർഷത്തെ പരിപാടിയായി ഉൾപ്പെടുത്തിയിരിക്കുന്നത് . കെ.ഇ.എ വാർഷിക ആഘോഷത്തിൽ കേരളത്തിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കും . പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ വിശ്വനാഥ്, സംഗീത സംവിധായകനും ഗായകനുമായ ഭാഗ്യരാജ്, പ്രശസ്ത കോമഡി താരം സുബി സുരേഷ് , കാസർഗോഡിന്റെ ഇശല്‍ ഗായകൻ ഇസ്മയീൽ തളങ്കര, കാസർഗോഡ് ഭാഷ ഉച്ചാരണത്തിൽ വെറലായി മാറിയ ദുബൈയിലെ റേഡിയോ ജോക്കി രശ്മി നായർ തുടങ്ങിയവരാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. അതോടപ്പം ഇന്ത്യൻ എംബസി പ്രതിനിധികളും കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കും. ഗൾഫിലേ പ്രമുഖ ടെലികോം ഓപ്പറേറ്ററായ സൈൻ ടെലികോം മുഖ്യ പ്രായോജകരാകുന്ന പരിപാടിയില്‍ മെട്രോ മെഡിക്കൽ കെയറാണ് കോ സോപ്ൺസർ.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ നിരവധി ക്യാമ്പുകളിൽ 3 ലക്ഷം രൂപയുടെ സഹായങ്ങളാണ് നൽകിയത് . കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വയനാട് ,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ സഹായങ്ങൾ ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട് . കാസർഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചും സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തിട്ടുണ്ട് . കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ 50 ഷെൽഫുകൾ നൽകി. കാസർഗോഡ് ഗവർമേന്റ് ആശുപത്രിയിൽ കുട്ടികളുടെ ശ്വാസോച്ഛാസ സംബന്ധമായ അസുഖത്തിന് ആവശ്യമായ യന്ത്രോപകരണങ്ങൾ നൽകി സഹായിച്ചു. അതോടപ്പം അഞ്ച് സ്കൂളുകൾക്ക് മൂന്ന് ലക്ഷം രൂപയുടെ സഹായധനം നൽകി.. മലയോര മേഖലയിലെ നിർധരായ 100 കുടുംബങ്ങൾക്ക് ഒരു വർഷം റേഷൻ വിതരണം ചെയ്തു. എൻഡോസൽഫാൻ ദുരിതബാധിതർക്ക് ചികൽ സാ സഹായം അനുവദിച്ചു.ഓരോ ആഘോഷങ്ങൾ നടത്തുമ്പോയും അതിന് മുന്നാടിയായി നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കാസർഗോഡ് അസോസിയേഷൻ നടത്തി വരാരുണ്ട്. പ്രഖ്യാപിച്ച പദ്ധതികൾ ഒരോന്നും സമയബന്ധിതമായി മുൻകാല പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട്.
കുവൈത്തിലെ അംഗങ്ങൾക്കായി പലിശരഹിത ലോൺ സൗകര്യം ലഭ്യമാണ് . അത് പോലെ അംഗങ്ങളുടെ കുടുംബാങ്ങളെ സഹായിക്കുവാൻ ഫാമിലി വെൽഫയർ സ്കീം പദ്ധതിയും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് വിദ്യഭ്യാസ സ്‌കോളർഷിപ്പും നല്കുന്നുണ്ട് . അംഗങ്ങളുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി കലാപരിപാടികളും ഉല്ലാസ യാത്രകളും ഒത്തുചേരലുകളും നടത്തി വരന്നു.അർഹതപ്പെട്ട അംഗങ്ങൾക്ക് ചികൽസ സഹായവും സമ്പത്തിക സഹായവും നിയമ സഹായവും സംഘത്തിണ്ടെ നേതൃത്വത്തില്‍ നൽകി വരുന്നു.
കാസർഗോഡ് അസോസിയേഷൻ നൽകുന്ന നാലാമത് കമ്യൂണിറ്റി അവാർഡ് കാസർഗോഡ് ജില്ലയിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യവും ദുബൈയിലെ വ്യവസായിയുമായ യഹ്യ തളങ്കരക്ക് സമ്മാനിക്കും. ജീവകാരുണ്യ രംഗത്തെ സജീവമായ കാസർഗോഡ് ജില്ലക്കാരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷങ്ങളില്‍ പി.എം.ഇബ്രാഹിം ഹാജി , ലത്തീഫ് ഉപ്പള, അബൂബക്കർ കുറ്റിക്കോൽ എന്നീവർക്കാണ് അവാർഡുകൾ സമ്മാനിച്ചത്.

പത്രസമ്മേളനത്തിൽ സത്താർ കുന്നിൽ, സലാം കളനാട്, ഹമീദ് മധുർ, സമിയുള്ള, ഹനീഫ് പാലായി. അഷ്റഫ് തൃക്കരിപ്പൂർ, രാമകൃഷ്ണൻ കള്ളാർ എന്നീവർ പങ്കെടുത്തു.