കളിക്കുന്നതിനിടെ നെഞ്ചുവേദന: യുഎഇയിൽ മലയാളി വിദ്യാർഥി മരിച്ചു

Ahmad

ദുബായ്: കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു. തൃശ്ശൂർ സ്വദേശി അഹമ്മദ് സിയാദ് (18) ആണ് മരിച്ചത്. ദുബായ് ഔവർ ഓൺ സ്കൂൾ പ്ലസ് ടു വിദ്യാർഥി ആയിരുന്നു അഹമ്മദിന് നേരത്തെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.

നാട്ടിക മംഗലത്തു വീട്ടിൽ ഷാനവാസ്-ഷക്കീല ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബായിൽ തന്നെയാകും ഖബറടക്ക ചടങ്ങുകൾ.