കുവൈത്ത് സിറ്റി: ഇനി മുതൽ കുവൈത്തിൽ കാറുകൾക്ക് ചെറിയ നമ്പർ പ്ലേറ്റുകൾ . അടുത്ത ഞായറാഴ്ച മുതൽ ചെറിയ നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുമെന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചു.
നമ്പർ പ്ലേറ്റ് മാറ്റാൻ ആഗ്രഹിക്കുന്നവർ സ്റ്റാൻഡേർഡ് റിവ്യൂ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന രസീതുമായി പ്ലേറ്റ് നിർമ്മാണ കേന്ദ്രത്തിൽ ബന്ധപ്പെട്ട് പുതിയ നമ്പർ പ്ലേറ്റ് കൈപ്പറ്റാമെന്ന് അധികൃതർ അറിയിച്ചു. യൂറോപ്യൻ മാതൃകയിലുള്ള നമ്പർ പ്ലേറ്റാകും വിതരണം ചെയ്യുക.