കുവൈത്തിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ട്രാക്കിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. സൗദി അറേബ്യയിൽ നിന്ന് നിർമാണ സാമഗ്രികളുമായി വന്ന ട്രക്കിൻ്റെ ക്യാബിനിൽ ആണ് ഇയാൾ ഒളിച്ചുകടക്കാൻ ശ്രമിച്ചത്. നുവൈസീബ് കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് ഇയാളെ പിടികൂടിയത് . ഒളിച്ച് കടക്കാൻ ശ്രമിച്ച ട്രക്കും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ട്രക്ക് ഓടിച്ചിരുന്ന സ്വദേശി പൗരനും കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരനും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി