കുവൈത്ത്‌ വയനാട്‌ അസൊസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 

കുവൈത്തിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ (KWA) മെയ്‌ 23നു മംഗഫ്‌ മെമറീസ്‌ ഹാളിൽ ഇഫ്താർ സംഘടിപ്പിച്ചു. സെക്രെട്ടറി ജസ്റ്റിൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ മുബാറക്ക്‌ കാമ്പ്രത്ത്‌ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യപഭാഷണം നടത്തി. എല്ലാ വർഷവും കെ.ഡബ്ലു.എ വയനാട്ടിലെ 100 നിർദ്ദന വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ നൽകി സഹായികുന്ന “വിദ്യാകിരൺ ഈ വർഷം റമദാൻ മാസത്തിന്റെ പുണ്യം ഉൾകൊണ്ട്‌ കൊണ്ട്‌ വിജയകരമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കെ.കെ.ഐ.സിയുടെ ശ്രീ ഷാജു ചെമ്മനാട്‌ റമദാൻ സന്ദേശം കൈമാറി. മതജാതി വ്യത്യാസമില്ലാതെ നിലനിൽക്കുന്ന വയനാട്‌ അസ്സോസിയേഷൻ പൊലെയുള്ള കൂട്ടായമകളുടെ നന്മകളും ഇഫ്താർ സംഗമങ്ങളും സാർവ മാവനീയത നിലനിർത്താൻ ഉപകരിക്കുന്നു എന്ന് അദ്ദേഃഹം ഉണർത്തിച്ചു. കുടുംബസദസിന്റെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ദേയമായ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക്‌ ട്രഷ്രറർ ഗ്രേസി ജോസഫ്‌ നന്ദി അറിയിച്ചു.
ഫോട്ടോ:  കുവൈത്ത്‌ വയനാട്‌ അസൊസിയേഷൻ ഇഫ്താർ സംഗമത്തിൽ ബാബുജിബത്തേരി സംസാരിക്കുന്നു