കുവൈറ്റിൽ അനധികൃത മരുന്നുകൾ പിടിച്ചെടുത്തു

പ്രതീകാത്മ ചിത്രം

കുവൈത്ത്: രാജ്യത്ത് അനധികൃതമായി വില്‍പ്പനയ്ക്ക് വച്ച മരുന്നുകൾ പിടിച്ചെടുത്തു. സാൽമിയയിലെ ഒരു സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്നുകൾ പിടിച്ചെടുത്തത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതും അനധികൃതമായി കടത്തിക്കൊണ്ടു വന്ന് വില്‍പ്പനയ്ക്ക് വച്ചതുമായ മരുന്നുകളാണിവ.

ഗവണ്‍മെന്റ് ആശുപത്രികളിലും ഗവൺമെന്റ് മെഡിക്കൽ സ്റ്റോറുകളിലും മാത്രമാണ് ഇത്തരം മരുന്നുകൾക്ക് വിൽപ്പന അനുമതിയുള്ളു. അനധികൃതമായ വിൽപ്പന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മരുന്നുകൾ പിടിച്ചെടുത്തത്.