നാല് പ്രത്യേക വിഭാഗങ്ങൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻ്റൈനിൽ ഇളവ് നൽകണമെന്ന് ശുപാർശ

0
19

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവരിൽ 4 വിഭാഗങ്ങളെ ഹോട്ടൽ ക്വാറൻ്റൈനിൽ നിന്ന് ഒഴിവാക്കാൻ ആരോഗ്യ അധികാരികൾക്ക് മുന്നിൽ പുതിയ ശുപാർശ. കുവൈത്ത് വിമാനത്താവളത്തിലെത്തിയ വിവിധ കേസുകളുടെ ഡാറ്റ പരിശോധിച്ച ശേഷം 4 വിഭാഗങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. നിരവധി മന്ത്രാലയങ്ങളിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ടീം രൂപീകരിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് അവർ നിർദേശങ്ങൾ സമർപ്പിക്കുമെന്നും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

4 വിഭാഗങ്ങൾ ഇവയാണ്,

-സ്വന്തം ചിലവിൽ ചികിത്സയ്ക്കായി വിദേശങ്ങളിലേക്ക് പോയ കുവൈത്തി പൗരന്മാർ. ഇവർ പ്രത്യേക ആരോഗ്യ പരിഗണന ആവശ്യമുള്ളവർ ആണെന്ന് ചികിത്സ നടത്തിയ രാജ്യത്തെ ബന്ധപ്പെട്ട ആരോഗ്യ വിഭാഗം നൽകിയ സർട്ടിഫിക്കറ്റ് സഹിതം തിരിച്ചു വന്നാൽ ഇളവുകൾ നൽകണം

– 60 വയസ്സിന് മുകളിൽ പ്രായമുള്ള ആരോഗ്യപരമായ ബുദ്ധിമുട്ട് നേരിടുന്ന പരസഹായം ആവശ്യമുള്ളവർ

– പ്രത്യേക ആവശ്യങ്ങൾ ഉള്ള പ്രത്യേക പരിചരണം വേണ്ടവർ

– പ്രത്യേക പരിചരണം ആവശ്യമുള്ള വ്യക്തിയുടെ സഹായി

ഈ വിഭാഗങ്ങളിൽ പെടുന്നവർ പി‌സി‌ആർ (നെഗറ്റീവ്) ടെസ്റ്റ് സർ‌ട്ടിഫിക്കറ്റ് കൊണ്ടുവരണം, അവരുടെ വസതിയിൽ സ്വയം ക്വാറൻ്റൈനിൽ 14 ദിവസം കഴിയണമെന്നും എന്നുമാണ് നിർദേശത്തിൽ ഉള്ളത്.