കെഫാക് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റ് അഞ്ചാം ആഴ്ചയിലേക്ക്

കുവൈത്ത് സിറ്റി : കേഫാക് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റ് മാസ്റ്റർ ലീഗില്‍ എറണാകുളത്തിനും തൃശ്ശൂരിനും കാസര്‍ഗോഡിനും ജയം. ആദ്യ മത്സരത്തില്‍ പലക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എറണാകുളം പരാജയപ്പെടുത്തി. മാന്‍ ഓഫ് ദി മാച്ചായി പാലക്കാടിന്റെ മുത്തുവിനെ തിരഞ്ഞെടുത്തു.തൃശൂരും കോഴിക്കോടും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ വിജയിച്ചു. മികച്ച കളി പുറത്തെടുത്ത  തൃശൂർ സ്‌ട്രൈക്കർ ജിനേഷ് മാന്‍ ഓഫ് ദി മാച്ചായി.  കസർഗോഡും കണ്ണൂരും എതിരിട്ട മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് കാസർഗോഡ് കണ്ണൂരിനെ കീഴ്‌പ്പെടുത്തി .കാസർഗോഡ് താരം സുമേഷ് മാൻ ഓഫ് ദി മാച്ചായി. തിരുവനന്തപുരവും മലപ്പുറവും ഏറ്റുമുട്ടിയ മാസ്റ്റർ ലീഗിലെ അവസാന മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. തിരുവനന്തപുരം താരം ആന്റണി മാൻ ഓഫ് ദി മാച്ചായി .സോക്കർ ലീഗില്‍ നടന്ന മത്സരങ്ങളില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് കാസർഗോഡ് തൃശൂരിനെയും, ഏകപ്ശീയമായ ആറ് ഗോളിന് എറണാകുളം മലപ്പുറത്തേയും,ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാലക്കാട് കണ്ണൂരിനേയും പരാജയപ്പെടുത്തി. തിരുവനന്തപുരവും കോഴിക്കോടും തമ്മിൽ നടന്ന മത്സരം ഓരോ ഗോളുകൾ അടിച്ച് സമനിലയിൽ പിരിഞ്ഞു.