അധ്യാപകരും സ്കൂൾ ജീവനക്കാരും വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലെ അധ്യാപകരോട് കോവിഡ വാക്സിനേഷൻ വേണ്ടി രജിസ്റ്റർ ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശികളും വിദേശികളുമായ അധ്യാപകർ സർ വാക്സിനേഷന് വേണ്ടിയുള്ള പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ അണ്ടർസെക്രട്ടറി, ഒസാമ അൽ-സുൽത്താൻ വിദ്യാഭ്യാസ ജില്ലകൾക്കും മത വിദ്യാഭ്യാസ വകുപ്പിനും കത്ത്നൽകി.

സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി രാജ്യത്തെ അധ്യാപകരും സ്കൂളുകളിലെ മറ്റ് ജീവനക്കാരും കോവ്ഡ് വാക്സിനേഷൻ സ്വീകരിച്ചിരിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . ഇതിനുവേണ്ടി രണ്ടാംഘട്ട വാക്സിനേഷനിൽ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പ്രാമുഖ്യം നൽകിയിരുന്നു.

കിന്റർഗാർട്ടനുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകളിലേക്കും വിവിധ വിദ്യാഭ്യാസ വിഭാഗങ്ങളിലേക്കും നിർദ്ദേശങ്ങൾ വിതരണം ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്, സ്കൂളുകളിലെ വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങളെയും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
ഒരു വ്യക്തി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അവർക്ക് ഡാറ്റ പരിഷ്കരിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും അവസരമുണ്ട്. തൊഴിൽ മേഖലയിൽ വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യാം