കേരളത്തിൽ ‘പതിനൊന്നായിരം’ കടന്നു

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ച ദിവസമാണിന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,755 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചതെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധ പതിനൊന്നായിരം കടക്കുന്നത്. 7,570 പേർക്കാണ് ഇന്ന് രോഗമുക്തി ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി