കൊടുംതണുപ്പിൽ അച്ഛനമ്മമാരെയും ജോലിക്കാരനെയും വീട്ടിൽ നിന്ന് പുറത്താക്കിയ കുവൈത്ത് സ്വദേശി അറസ്റ്റിൽ

0
38

കുവൈത്ത് സിറ്റി: അച്ഛനമ്മമാരെയും വീട്ടുജോലിക്കാരനെയും വീട്ടിൽ നിന്ന് പുറത്താക്കിയ കുവൈത്ത് സ്വദേശി അറസ്റ്റിൽ.സാൽവ പോലീസാണ് ഇയാളെ പിടികൂടി ജയിലിലടച്ചത്. അതി കഠിനമായ തണുത്ത കാലാവസ്ഥ പോലും വകവയ്ക്കാതെ ഇയാൾ മാതാപിതാക്കളെയും കുടുംബസേവകനെയും വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. അറുപതുകാരനായ പിതാവ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂം വിളിച്ച് മകൻ തന്നെയും ഭാര്യയെയും ജോലിക്കാരനെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതിപ്പെടുകയായിരുന്നു .പോലീസ് വീട്ടിൽ ചെന്ന് ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് കണ്ടെത്തി. മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതാണ് മകൻ തങ്ങളെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ കാരണമെന്ന് പിതാവ് പറഞ്ഞു.