കൊറോണ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ അകത്തു പോകും

കുവൈറ്റ്: കൊറോണ വൈറസ് ലോകമെമ്പാടും ആശങ്ക പരത്തുന്ന സാഹചര്യത്തിൽ ഇതിനെപ്പറ്റി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈറ്റ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം വരെ കഠിന തടവായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കുവൈറ്റിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് നിരവധി പേർ ചികിത്സയിലുണ്ടെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു ഈ സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ.വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ചിലർ നിരീക്ഷണത്തിലുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.