കോവിഡ് ബാധ; സുഗതകുമാരി തീവ്രപരിചരണവിഭാഗത്തിൽ ഇൽ ഇൽ

തിരുവനന്തപുരം; കൊവിഡ് ബാധയെത്തുടർന്ന് പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നേരത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദ് അറിയിച്ചു.