കോവിഡ് വാക്സിനേഷന് കുവൈത്തിൽ മൂന്ന് കേന്ദ്രങ്ങൾ

കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരെ പൗരന്മാർക്കും പ്രവാസികൾക്കും വാക്സിനേഷൻ നൽകാൻ കുവൈത്തിൽ മൂന്ന് കേന്ദ്രങ്ങളാണ് അനുവദിക്കുക. മുബാറക് അൽ കബീർ ഗവർണറേറ്റിലെ താമസക്കാർക്ക് പുറമേ, അഹ്മദി, അൽ-ജഹ്‌റ ഗവർണറേറ്റുകളിലുള്ളവർക്കായി രണ്ട് കേന്ദ്രങ്ങൾ അനുവദിക്കും .കൂടാതെ ഹവല്ലി, അൽ-അസിമ, അൽ-ഫറവാനിയ എന്നീ ഗവർണറേറ്റുകളിലെ താമസക്കാർക്കായി മിശ്രിഫിലെ എക്സിബിഷൻ സ്ഥലമാണ് വാക്സിനേഷൻ സൈറ്റ് ആവുക. മൂന്ന് കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതും ഇതാണ്. വാക്സിൻ രാജ്യത്ത് ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതിരോധ കുത്തിവയ്പ്പ് ഏവർക്കും സൗജന്യമാണ് അതേസമയം കുത്തിവെപ്പ് സ്വീകരിക്കണോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമായിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി കുത്തിവെപ്പ് സ്വീകരിക്കുന്നവർ ഇലക്ട്രോണിക് റിസർവേഷൻ വഴി ബുക്ക് ചെയ്യണം. പ്രായമായവർക്കും, വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും കോവിഡ് പോരാട്ടത്തിലെ മുൻനിര പ്രവർത്തകർക്കും ആരോഗ്യ സംരക്ഷണ, അടിസ്ഥാന സേവന ദാതാക്കൾക്കുമാണ്
മുൻഗണന നൽകുന്നതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
21 ദിവസത്തിനുള്ളിൽ രണ്ട് ഡോസുകൾ ആയാണ് വാക്സിനേഷൻ നൽകുക.