കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ സൗദിയിൽ ആരംഭിച്ചു

റിയാദ്: സൗദിയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ആദ്യ കുത്തിവെപ്പ് എടുത്തു. വാക്സിനേഷന് വേണ്ടി രാജ്യമൊട്ടാകെ അഞ്ഞൂറ്റി അമ്പതിലധികം ക്ലിനിക്കുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഫൈസർ കമ്പനിയുടെ കോവിഡ് വാക്‌സിൻ രാജ്യത്തെത്തിയത്. റിയാദിലെത്തിയ വാക്‌സിനുകൾ വിവിധ പ്രവശ്യകളിലേക്ക് അയച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്റേ സുരക്ഷയിൽ ആശങ്കവേണ്ട എന്നു പറഞ്ഞ അധികൃതർ വാക്സിൻ സ്വീകരിക്കാൻ ആരേയും നിർബന്ധിക്കില്ലെന്നും വ്യക്തമാക്കി.സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്.
ഒമ്പത് മാസം കൊണ്ട് കോവിഡ് രാജ്യത്ത് നിന്ന് പൂർണ്ണമായും തുടച്ച് നീക്കുകയാണ് ലക്ഷ്യം.
വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ സ്വിഹത്തി ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.