ഗതാഗതനിയമലംഘനം: കുവൈറ്റിൽ 55പേർ പിടിയിൽ; 26 വാഹനങ്ങളും പിടിച്ചെടുത്തു

0
8

കുവൈറ്റ്: ട്രാഫിക് നിയമലംഘനം നടത്തിയ 55 പേർ കുവൈറ്റിൽ പൊലീസ് പിടിയിവായി. ഗുരുതര നിയമലംഘനങ്ങൾ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായാവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ 26 വാഹനങ്ങളും പിടികൂടി സർക്കാർ ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനമോടിച്ച ഏഴ് പേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

രാജ്യത്ത് ഗതാഗതനിയമലംഘനം സംബന്ധിച്ച പരാതി വ്യാപകമായതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. 36000 ലംഘനങ്ങളാണ് പരിശോധനയിൽ ശ്രദ്ധയില്‍പെട്ടത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കുവൈറ്റ് സിറ്റിയിലാണ്. തൊട്ടു പിന്നിലായി ഹവാലി, ജഹ്റ, അൽ-അഹമ്മദി, അൽ-ഫർവാനിയ, അൽ-കബീർ മേഖലകളാണ്.