ജലവൈദ്യുത മന്ത്രാലയം 497 തൊഴിലാളികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലവൈദ്യുത മന്ത്രാലയം 497 തൊഴിലാളികളെ പിരിച്ചുവിടുന്നു. പിരിച്ചു വിടുന്നതിനു മുൻപായി ഈ തൊഴിലാളികൾക്ക് മുഴുവൻ പെൻഷൻ നൽകണമോ എന്ന കാര്യത്തിൽ തീരുമാനം അറിയിക്കുവാൻ സാമൂഹ്യ സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ വിവരങ്ങൾ അടങ്ങിയ 2 ലിസ്റ്റ് ഇതിനായി കൈമാറിയിട്ടുണ്ട്. 30 വർഷത്തെ സർവീസ് കാലാവധി പൂർത്തിയാക്കിയവരുടെ പേരുകളാണ് ഇതിലുള്ളത്.
50 വയസ്സ് പിന്നിട്ട 317 തൊഴിലാളികളുടെ പേരുവിവരങ്ങൾ അടങ്ങിയതാണ് ഒരു ലിസ്റ്റ്. അടുത്ത് ലിസ്റ്റിൽ ഉള്ളത് സൂപ്പർവൈസർ ഡ്രൈവർ ഡിപ്പാർട്ട്മെൻറ് മേധാവികൾ എന്നീ തസ്തികകളിൽ ഉള്ള 180 തൊഴിലാളികളുടെ വിവരങ്ങൾ ആണ്. സാമൂഹ്യ സുരക്ഷ വിഭാഗത്തിൻറെ മറുപടി ലഭിച്ചിട്ടുവേണം ജലവൈദ്യുത മന്ത്രാലയത്തിന് തുടർ നടപടികൾ കൈക്കൊള്ളാൻ.