ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ചിനുനേരെ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജ്. 

ഫീസ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ചിനുനേരെ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജ്.  നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ആദ്യ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ, മറ്റൊരു വഴിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷെ ഘോഷ് അടക്കം പതിനഞ്ചിലധികം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷവാസ്ഥ നിലനില്‍ക്കുകയാണ്.

ജെഎന്‍യു ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് മാര്‍ച്ച് തടയുന്നതിനായി വിന്യസിച്ചിട്ടുള്ളത്.നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.