കോവിഡ് ബാധിതനായ സഹോദരന് ആശുപത്രിയിൽ കിടക്ക നൽകണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്, വിവാദമായതിനെത്തുന്ന്ട്വീറ്റ് പിൻവലിച്ചു

ഡൽഹി: രാജ്യത്തെ കോവിഡ് അതി വ്യാപനത്തിൻ്റെ രൂക്ഷത വ്യക്തമാക്കി കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. കോവിഡ് ബാധിതനായ സഹോദരന് ആശുപത്രിയിൽ കിടക്ക ലഭിക്കുന്നില്ലെന്ന് കാണിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി വി കെ സിംങ്ങിൻ്റെ ട്വീറ്റ് ആണ് വിവാദമായത് .  തന്റെ സഹോദരന് ഒരു കിടക്ക ആവശ്യമാണ് സഹായിക്കണം. ഇപ്പോള്‍ ഗാസിയാബാദില്‍ കിടക്കകള്‍ ലഭ്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഗാസിയാബാദ് കളക്ടറെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ഈ ട്വീറ്റ്.

വി.കെ സിംഗിന്റെ ട്വീറ്റ് വൈകാതെ തന്നെ വൈറൽ ആവുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ സഹോദരനു പോലും ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത് എന്ന രീതിയിൽ വിമർശനമുയർന്നു.ഇതിന് പിന്നാലെ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും വിശദീകരണവുമായി വി.കെ സിംഗ് രംഗത്ത് എത്തുകയും ചെയ്തിരുന്നു.