ടോവിനോയുടെ കൽക്കി

ടൊവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി.സെക്കന്റ് ഷോ,കൂതറ,തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണിന്റെ ആദ്യ സംവിധാനം ചിത്രം കൂടിയാണിത്.സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്.
ഒരുപാട് ആരാധകരുള്ള ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോയുടെ കഥാപാത്രം.എന്നാല്‍ ഒരു പോലീസ് ഉദ്യാഗസ്ഥന്‍ നടത്തുന്ന കേസന്വേക്ഷണമല്ല ചിത്രത്തിന്റെ പ്രമേയം.ഒരു സ്ഥലത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.ലിറ്റില്‍ ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ടൊവിനോ തന്നെയായിരുന്നു കല്‍ക്കിയുടെ ഫസ്‌റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടൊവിനോ പുറത്തുവിട്ടിരുന്നത്.
കുഞ്ഞിരാമായണം,എബി എന്നി ഹിറ്റു ചിത്രങ്ങള്‍ക്കുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനര്‍ പുറത്തിറക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സണ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.