ഡോക്ടര്‍മാരുടെ സ്റ്റാമ്പ് അനധികൃതമായി ഉപയോഗിച്ചു: പ്രവാസിക്ക് 4 വർഷം കഠിന തടവ്

കുവൈറ്റ്: ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡോക്ടര്‍മാരുടെ സ്റ്റാമ്പുകൾ അനധികൃതമായി ഉപയോഗിച്ച പ്രവാസിക്ക് നാലു വർഷം കഠിന തടവ്. ഓവര്‍സീസ് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായ പ്രതിയെ കുറച്ചു മാസങ്ങൾക്ക് മുമ്പ് മറ്റൊരു വകുപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.

മുൻ ജോലിയിലെ പരിചയം വച്ച് ഇയാൾ വിദേശത്തേക്ക് ചികിത്സയ്ക്കായി അയക്കുന്ന രോഗികളുടെ സഹായികളുടെ അവധി അപേക്ഷയില്‍ അനധികൃതമായി ഡോക്ടര്‍മാരുടെ സ്റ്റാമ്പ് പതിച്ചു നൽകിയിരുന്നു. ഒരു അപേക്ഷയ്ക്ക് 200 കുവൈറ്റ് ദിനാർ ആയിരുന്നു ഈടാക്കിയിരുന്നത്.