റമദാനില്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദശലക്ഷം ഭക്ഷ്യ കിറ്റ് നല്‍കാനൊരുങ്ങി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്.

0
24

റമദാൻ മാസം പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ ഈ പുണ്യമാസത്തെ വരവേല്‍ക്കാനും വിവിധ സേവനങ്ങളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, പ്രാര്‍ത്ഥനകളും സജീവമാക്കാനുമുളള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം. ആഗോളതലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഈ റമദാനിലും ജിസിസി, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ്. വിവിധ എംബസികള്‍, അസോസിയേഷനുകള്‍, സമാന മനസ്‌കരായ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഈ റമദാനില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കുക. കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുമായി ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്ന അര്‍ഹരായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലുമുള്ള സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

1993 ല്‍ സ്ഥാപിതമായതുമുതല്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രധാന മൂല്ല്യമായി തുടരുന്നു. ഈ റമദാനില്‍ കുടുംബങ്ങള്‍ക്കും, വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കും അവരുടെ നിലവിലെ പ്രയാസകരമായ സാഹചര്യങ്ങളില്‍ ആശ്വാസമേകാന്‍ സാധിക്കുന്ന രീതിയിലാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ സമൂഹങ്ങളില്‍ ഒരു മാറ്റം കൊണ്ടുവരാനും, ഞങ്ങളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റ് ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ദൗത്യങ്ങളുമായി മുന്നോട്ട് വരാന്‍ പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നതായും കെ.പി. അബ്ദുല്‍ സലാം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ കിറ്റുകളില്‍ പ്രധാനമായും, അരി, ഗോതമ്പ്, മറ്റ് ധാന്യവര്‍ഗങ്ങള്‍, എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭക്ഷ്യ കിറ്റുകളുടെ യഥാര്‍ത്ഥ അവകാശികളെ, ബന്ധപ്പെട്ട എംബസികള്‍, സമാന മനസ്‌കരായ സംഘടനകള്‍, പ്രാദേശിക അസോസിയേഷനുകളായ കെഎംസിസി, കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍, കുവൈത്ത് ഇസ്ലാമിക് ഗ്രൂപ്പ്, കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ തുടങ്ങിയവയിലൂടെയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ നല്‍കുന്ന റഫറന്‍സുകളിലൂടെയും തിരിച്ചറിയും.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിലെ ടീം അംഗങ്ങള്‍ക്കൊപ്പം, എംബസികള്‍, സമാന മനസ്‌കരായ സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവര്‍ ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നതിനാല്‍ പ്രാദേശിക സമൂഹങ്ങളിലെ ആവശ്യക്കാരെ തിരിച്ചറിയാനും പിന്തുണ നല്‍കാനും കഴിയുമെന്ന് ഉറപ്പുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. പരസ്പരം പിന്തുണയ്്ക്കുക, ഞങ്ങളുടെ പങ്കാളികള്‍, അധികാരികള്‍, അങ്ങിനെ ഞങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും ഒരു സഹായ ഹസ്തം വാഗ്ദാനം ചെയ്യുക തുടങ്ങി, ഞങ്ങള്‍ എല്ലാഴ്‌പ്പോഴും മികച്ച രീതിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഈ സാഹചര്യത്തിലും തുടരാന്‍ സാധിക്കുന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു. ഈയൊരു സംരംഭത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുന്നതായും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിക്കുന്ന കമ്പനികളാണ് ഏറ്റവും വിജയകരമായതെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വിശ്വസിക്കുന്നു. കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. ഇന്ത്യ, ജിസിസി, മലേഷ്യ, സിംഗപ്പൂര്‍, യുഎസ്എ, തുടങ്ങിയ രാജ്യങ്ങളിലെ മലബാര്‍ ഗോ്ള്‍ഡ് & ഡയണ്ട്‌സ് ഷോറൂമുകള്‍ വഴി സമാന മനസ്‌കരായ സംഘടനകളുമായി ചേര്‍ന്ന് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച്.

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 1993 ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സിന് ഇന്ന് 10 രാജ്യങ്ങളിലായി 250ലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലുമുളള ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയില്‍ യൂണിറ്റുകളും, ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുണ്ട്. 4.51 ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. 14 ക്ലസ്റ്റര്‍ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനുളളത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12 വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും, യുഎസിലും സജീവ സാന്നിധ്യമാണുളളത്. സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ മുന്‍നിരയിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു സംരംഭമാണ് ‘എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി’. പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും വിധമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിച്ചിരിക്കുന്നത്. 4,000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനിയില്‍ 13,000ല്‍ അധികം പ്രൊഫഷനുകളാണ് ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.