കൊച്ചി: ഷോപ്പിംഗ് മാളിൽ വച്ച് യുവ നടിയെ അപമാനിച്ച സംഭവത്തിൽ ഇതിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ അറസ്റ്റിൽ. കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ ഇവിടെ കളമശ്ശേരിയിൽ വച്ചാണ് ഇവർ പിടിയിലായത്.
തന്നെ അപമാനിച്ചവരോട് ക്ഷമിച്ചതായി യുവനടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഇനി കേസുമായി മുന്നോട്ട് പോകുന്നതിന് താത്പര്യമില്ലെന്നും അവർ പറഞ്ഞു. തന്നെ സഹായിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത മാധ്യമങ്ങളോടും പോലീസിനോടും ഇവർ നന്ദി അറിയിക്കുകയും ചെയ്തു.
കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകിട്ട് കളമശേരിയിൽ വച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നിരപരാധികളാണെന്ന് കാണിച്ച ഈ വാക്കുകൾ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നു. ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെഅല്ലാ മറിച്ച് അബദ്ധവശാൽ സംഭവിച്ചു പോയതായിരിക്കും എന്നായിരുന്നു യുവാക്കളുടെ അവകാശവാദം.
ഇതിനു പിന്നാലെ പോലീസിൽ കീഴടങ്ങാൻ ശ്രമം നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കൊച്ചിയിലെ പ്രമുഖ മാളിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് ച്ച രണ്ട് യുവാക്കൾ തന്നെ അപമാനിച്ചതായി ആയി ഓടി ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു വെളിപ്പെടുത്തിയത്. സംഭവം മാധ്യമ ശ്രദ്ധ നേടിയതോടെ പോലീസും വനിതാ വനിതാകമ്മീഷനും കേസെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളുടെ ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു.






























