തീപിടുത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമം: യുഎഇയിൽ മലയാളിക്ക് ഗുരുതര പരിക്ക്

fire

ദുബായ്: അപ്പാർട്മെന്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളിക്ക് ഗുരുതര പരിക്ക്. അനിൽ നൈനാന്‍ എന്നയാളാണ് 90% പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ രീതിയിൽ പൊള്ളലേറ്റ ഭാര്യ നീനു സുഖം പ്രാപിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉംഅൽ ഖ്വവാനിലുള്ള ഇവരുടെ അപ്പാർട്മെന്‍റിലാണ് തീപിടുത്തമുണ്ടായത്. അയൺ ബോക്സിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നാണ് സൂചന. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനിലിന് പൊള്ളലേൽക്കുകയായിരുന്നു.