കുവൈറ്റ്: ഇരുപതാമത് കുവൈറ്റ് തിയറ്റര്‍ ഫെസ്റ്റിവലിന് തുടക്കമായി. നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്ട് ആൻഡ് ലെറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസമാണ് ‘ദസ്മ’ എന്ന പേരിൽ നാടകമേള ആരംഭിച്ചത്. ഡിസംബർ 18 വരെയാണ് മേള. ഹദീസ് ( കുവൈത്ത് തിയറ്റർ ), ഷഹീദ് (യൂത്ത് തിയറ്റർ എൻസംബിൾ), കോമഡി വിത്തൗട്ട് കളർ ( അറബ് തിയറ്റർ എൻസംബിൾ), ബാര്‍ഗ് ( തിയട്രോ), റ്റുബി ഓർ നോട്ട് റ്റു ബി ( അറബ് ഗള്‍ഫ് തിയറ്റർ), സർഖ ( പോപ്പുലർ തിയറ്റർ) എന്നീ ആറു നാടകങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.
1969ലാണ് കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. 1990 ൽ രണ്ടാം എഡിഷനും നടന്നു. എന്നാൽ ഇറാഖ് അധിനിവേശത്തെ തുടർന്ന് നിന്നുപോയ മേള 1999ലാണ് പിന്നീട് പുനരാരംഭിക്കുന്നത്. മേളയുടെ ഭാഗമായി ശിൽപശാലകളും പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. നാടകരചയിതാവ് ബദ്ർ മുഹാരിബ്, നടൻ അബ്ദുൽ അസീസ് മുസല്ലം, നടി ഹുദ ഹുസൈൻ, സംവിധായകൻ റമദാൻ അലി എന്നിവരുൾപ്പെടെ നാടകവുമായി ബന്ധപ്പെട്ട 10 പ്രതിഭകളെ ഇത്തവണത്തെ മേളയിൽ ആദരിക്കുന്നുണ്ട്