പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ

ന്യൂഡൽഹി : പാർട്ടി എം.പി രാഹുൽ ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലാണ് പ്രമേയം പാസാക്കിയ വിവരം അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും കേരളത്തിലെ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി വിജയിച്ചിരുന്നു. പാർലമെന്റിൽ പ്രതിപക്ഷ ആശയങ്ങൾ അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ രാഹുൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവാകാൻ രാഹുൽ സമ്മതിച്ചോയെന്ന ചോദ്യത്തിന് അദ്ദേഹം ഉടൻ തീരുമാനമെടുക്കുമെന്നായിരുന്നു കെ. സി വേണുഗോപാലിന്റെ മറുപടി.