കുവൈറ്റിൽ വച്ച് ഹൃദയ ആഘാതമൂലം മരണമടഞ്ഞ കോട്ടായി സ്വദേശിയും പാലക്കാട് പ്രവാസി അസോസ്സിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) മെംബറുമായിരുന്നു ഹനിഫാ അബുവിന്റെ കുടുബത്തിന് പൽപക്കിന്റെ കാരുണ്യനിധിയിൽ നിന്ന് ധനസഹായം നൽകി. ഹനീഫാ അബുവിന്റെ ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടായി പഞ്ചായത്ത് പ്രസിഡന്റ ശ്രീമതി പ്രീതി അദ്ധേഹത്തിന്റെ മാതാവിന് തുക കൈമാറുക ഉണ്ടായി. പൽപക് ഉപദേശക സമിതി അംഗം ശ്രീ. കൃഷ്ണകുമാർ സ്വാഗതവും പൽപക് രക്ഷാധികാരി ശ്രീ. ഹരി മങ്കര നന്ദിയും പറഞ്ഞ ചടങ്ങിൽ കോട്ടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രവീന്ദ്രൻ, വാർഡ് മെംബർ ശ്രീമതി. കുഞ്ഞുലക്ഷ്മി പൽപക് സെൻട്രൽ എക്സിക്യൂട്ടിവ് അംഗം ശ്രീ. അപ്പുകുട്ടൻ, ശ്രീ. മൊയ്തീൻ, ശ്രീ. വിനോദ്, ശ്രീ. ഹനീഫ എന്നിവർ സംബദ്ധിച്ചു.