മത്സ്യബന്ധന വള്ളം മുങ്ങി; നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി

തൃ​ശൂ​ർ: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി വള്ളം മുങ്ങി കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പെ​ടു​ത്തി. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. നാലുപേരും വെ​ള്ള​ത്തി​ൽ പൊ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​രെ ബോ​ട്ടി​ൽ ക​ര​യ്ക്കെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച നാ​ല് മ​ണി​യോ​ടെ​യാ​ണ് വ​ള്ളം മ​റി​ഞ്ഞ് തളിക്കുളം സ്വദേശി സുബ്രമണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവർ അപകടത്തിൽപ്പെട്ടത്. വള്ളം മുങ്ങുന്നതിനിടെ ഒരാള്‍ സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു എ​ന്നാ​ൽ ഇ​വ​രു​മാ​യി പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.