കൊല്ലം: മഴക്കാലപൂർവ ശുചീകരണ
പ്രവർത്തനങ്ങളിൽ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം
ഉറപ്പു വരുത്തണമെന്ന് മന്ത്രി
ജെ.മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.
കൊല്ലം ടൗൺ ഹാളിൽ നടന്ന
മഴക്കാലപൂർവ ശുചീകരണം-ആരോഗ്യ
ജാഗ്രത ജില്ലാതല ആലോചനാ യോഗത്തിൽ
സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നത്
ഉൾപ്പെടെയുള്ള അനാരോഗ്യകരമായ
പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതയോടെ
പ്രവർത്തിക്കണം.ആവശ്യമെങ്കിൽ
പോലീസിന്റെ സഹായവും തേടാം.വാർഡ്
തലത്തിൽ ശുചിത്വ സ്ക്വാഡുകൾ
പ്രവർത്തനം വിപുലപ്പെടുത്തണമെന്നും
മന്ത്രി കൂട്ടിച്ചേർത്തു.