കുവൈത്ത് വിമാനത്താവളത്തിൽ തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം

 

കുവൈത്ത് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ആനന്ദ് രാമചന്ദ്രൻ എന്ന മലയാളി യുവാവ് വിധിക്ക് കീഴടങ്ങി. ടി ഫോർ ടെർമിനലിൽ, ഹാങ്ങറിൽ നിന്നും പാസഞ്ചർ ഗേറ്റിലേക്ക് വിമാനം വലിച്ച് നീക്കുന്ന ട്രാക്ടറിലേക്ക് വിമാനത്തിന്റെ ടയർ വന്നിടിക്കുകയായിരുന്നു. വിമാനത്താവള അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ആനന്ദ് തിരുവനന്തപുരം സ്വദേശിയാണ്. എട്ട് കൊല്ലമായ് പ്രവാസിയാണ്. ഭാര്യ ആനി സോഫിയ ആനന്ദ്. ഒരു മകളുണ്ട്.