20000 ന്റെ കോൾ; പോയത് 2000 ദിനാർ

 

20000 കുവൈത്തി ദിനാർ സമ്മാനം അടിച്ചെന്ന വ്യാജവാർത്തമാനത്തിൽ കുടുങ്ങിയ ഈജിപ്ഷ്യൻ വംശജന്റെ ഉണ്ടായിരുന്ന 2000വും പോയി കിട്ടി. സമ്മാനത്തുക നൽകാമെന്ന പ്രലോഭനത്തിനു വഴങ്ങി അകൗണ്ട് ഡീറ്റെയിൽസ് കൈമാറി അധികം വൈകാതെ ആ അത്യാഹിതം സംഭവിച്ചു, കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു, ഉത്തരത്തിൽ ഇരുന്നത്  കിട്ടിയതുമില്ല.

തിരിച്ചറിയപ്പെടാതെ മുങ്ങി നടക്കുന്ന ആ സമ്മാനദായകനെ തിരക്കി ആഭ്യന്തര മന്ത്രാലയവും ഇറങ്ങിയിട്ടുണ്ട്. കേസ് മുന്നോട്ട് പോവുന്നു.