വിദേശങ്ങളിൽ നടത്തുന്ന പിസിആർ പരിശോധനകളുടെ നിലവാരം ഉറപ്പു വരുത്താൻ ‘മുനാ ‘

കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്നവർക്ക് രാജ്യത്ത് കടക്കാൻ കൂടുതൽ ആരോഗ്യ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു.’മുനാ’ പ്രോഗ്രാമിലൂടെ ആരോഗ്യ വിവരങ്ങൾ ലഭിക്കുന്ന വരെ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിച്ചാൽ മതിയെന്ന നിർദേശം ഉൾപ്പെടുന്ന റിപ്പോർട്ട് KIA അധികൃതർ സർക്കാറിന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ബാഹ്യ ലബോറട്ടറികളെ ബന്ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു ഇലക്ട്രോണിക് സംവിധാനമാണ് മുനാ. ഇത് വഴി ആരോഗ്യ വിവരങ്ങൾ ലഭ്യമാകുന്നതുവരെ യാത്രക്കാരൻ കുവൈത്തിലേക്ക് പ്രവേശിക്കേണ്ടതില്ല എന്നാണ് പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത്, അതിലൂടെ സഞ്ചാരിയുടെ പൂർണ ആരോഗ്യ വിവരങ്ങളും രാജ്യത്ത് വരുന്നതിനുമുമ്പ് എവിടെ വച്ച് പി‌സി‌ആർ പരിശോധന നടത്തി എന്നും അറിയാൻ കഴിയും.

സർക്കാർ അംഗീകൃത ലബോറട്ടറികളുടെ വിപുലമായ ശൃംഖലയുമായി മുനാ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, പി‌സി‌ആർ‌ പരീക്ഷാ സർ‌ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഇതിലൂടെ ഉറപ്പാക്കാം.

യാത്രക്കാർ കുവൈത്തിലേക്ക് വരുന്നതിനുമുമ്പ് പി‌സി‌ആർ പരിശോധനയുടെ എല്ലാ വിശദാംശങ്ങളും രാജ്യത്തെ ആരോഗ്യ അധികാരികൾക്ക് ഈ പ്രോഗ്രാം വഴി പരിശോധിക്കാനും , പരിശോധന നടത്തിയ ലബോറട്ടറിയുടെ പേരു വിവരങ്ങൾ അറിയാനും കഴിയും.

കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പിസിആർ പരിശോധന ഫലമായി എത്തിയ പല യാത്രക്കാരും ആരും കുവൈത്ത് എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ആണ് പി സി ആർ പരിശോധനയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ താൻ രാജ്യം പുതിയ നടപടികളിലേക്ക് കടക്കുന്നത് എന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി