കോവിഡ് 19: കുവൈറ്റില്‍ നാല് പേർ കൂടി രോഗമുക്തരായി

കുവൈറ്റ്: രാജ്യത്ത് ചികിത്സയിലിരുന്ന നാല് പേർ കൂടി രോഗമുക്തരായി. ഇതോടെ കുവൈറ്റിൽ കോവിഡ് 19 മുക്തരായവരുടെ എണ്ണം 43 ആയതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാ അറിയിച്ചു. ഇതുവരെ 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇതിലാണ് 43 പേർ രോഗമുക്തരായത്.

കൊറോണ വ്യാപനം തടയാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കുവൈറ്റ് നടത്തിവരുന്നത്. നിലവിൽ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളും നിർത്തലാക്കിയിട്ടുണ്ട്. ഇതിനു പുറമെ വൈകിട്ട് അഞ്ച് മണി മുതൽ പിറ്റേന്ന് പുലർച്ചെ നാല് മണി വരെ നീളുന്ന ഭാഗിക കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.