മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ നുണപ്രചരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മറുനാടന്‍ മലയാളി’ക്കെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ നുണപ്രചരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മറുനാടന്‍ മലയാളി’ക്കെതിരെ പൊലീസ് കേസെടുത്തു. പേരൂര്‍ക്കട പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.  എസ് പി സോമകുമാര്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. കേരളാ പൊലീസ് ആക്‌ടിലെ 118 (ബി), 120 (എ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ‘മറുനാടന്‍ മലയാളി’യുടെ ന്യൂസ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രളയദുരിതബാധിതരായി പതിനായിരങ്ങള്‍ കഷ്‌ടതയനുഭവിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരും സംഭാവന ചെയ്യരുതെന്നും പറഞ്ഞ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തകള്‍ നിരന്തരം കൊടുത്തത്. സിഎംഡിആര്‍എഫിനെ സംബന്ധിച്ച് നുണപ്രചരണം നടത്തുന്നവര്‍ ഈ വാര്‍ത്തകള്‍ ഏറ്റെടുക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ജൂലൈ അഞ്ചിന് ‘അഞ്ച് നയാ പൈസ കൊടുക്കരുത്’ എന്ന തലക്കെട്ടോടെയായിരുന്നു നുണവാര്‍ത്ത. ഇതോടെയാണ് പലരും ഈ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.