മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫാമിലി ക്ലബ് പ്രിവിലേജ്‌ കാർഡ് കൈമാറി

0
43

കുവൈത്ത് സിറ്റി: കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് , പ്രശസ്ത കേരളാ ഡ്രൈവേഴ്സ് കൂട്ടായ്മയായ കേരളാ ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ്‌ കാർഡിലൂടെ ലഭ്യമാണ് . മെട്രോയുടെ ദജീജ് ഓഫീസിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സി.ഇ.ഒ & ചെയർമാൻ- മുസ്തഫ ഹംസ, ജനറൽ മാനേജർ – ഫൈസൽ ഹംസ , കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് – ബഷീർ ബാത്ത എന്നിവർ ചേർന്ന് കേരളാ ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബിജു മാത്യു ,ജോയിന്റ് സെക്രട്ടറി ഷംനാദ്, ചാരിറ്റി കൺവീനർ ഹിജാസ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് നെൽസൺ, നജീബ് മുഹമ്മദ് ,റാഫി എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ കേരളാ ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാമൂഹിക പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.