മേം നരേന്ദ്ര ദാമോദർ ദാസ് മോദി…

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വര നാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസിതര പ്രധാനമന്ത്രി രണ്ടാം മൂഴത്തിലും ഭരണത്തലപ്പത്തേയ്ക്ക് എത്തുന്നത്.

എണ്ണായിരം പേർ അണിനിരന്ന ചടങ്ങാണ് തലസ്ഥാനത്ത് ഇന്ന് നടന്നത്. ശക്തമായ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരുന്നത്.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, കിർഗിസ്ഥാൻ പ്രസിഡന്റ് ഷൊറോൺ ബേ ജീൻ ബെക്കോവ്, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാൻമർ പ്രസിഡന്റ് യു വിൻ മിന്റ്, തായ്‌ലൻഡ് പ്രതിനിധി ഗ്രി സാദ ബൂൺറച്ച് എന്നീ വിദേശ രാഷ്ട്രത്തലവന്മാരും, ഷാങ്ങ് ഹായ് കോർപ്പറേഷൻ ഓർഗനൈനേഷൻ അധ്യക്ഷൻകിർഗ് റിപ്പബ്ലിക് പ്രസിഡന്റ് സുരോൺ ബേ ജീൻബകോവും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ജെഡിയു നേതാവ് നിതീഷ് കുമാര്‍, നടൻ രജനീകാന്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദൃശ്യങ്ങൾ: