ഒമിക്രോണ്‍ ; ഡല്‍ഹി ഭാഗിക ലോക്ഡൗണിലേക്ക്‌

ഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും.കടകള്‍ രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണി വരെ മാത്രം തുറക്കാന്‍ അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് അനുമതി. മെട്രോയില്‍ 50 ശതമാനം പേരെ മാത്രമേ അനുവദിക്കൂയെന്നും റിപ്പോര്‍ട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിലേറെയായി 0.5 ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്ക് തുടരുകയാണെന്നും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ലെവല്‍-1 (യെല്ലോ അലര്‍ട്ട്) നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.