രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമം തടഞ്ഞ് കുവൈറ്റ് കസ്റ്റംസ്

രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമം തടഞ്ഞ് കുവൈറ്റ് കസ്റ്റംസ് അധികൃതർ. ഒരു കണ്ടെയ്നറിൽ കൊണ്ടുവന്ന 1176 കുപ്പി മദ്യമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വാഹനം പരിശോധിക്കുന്നതിനിടെ ഇതിനുള്ളില്‍ പേപ്പർ റോൾ ആണെന്നായിരുന്നു പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പേപ്പറിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത കണ്ടെയ്നർ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.