രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് മയക്കുമരുന്ന് വസ്തുക്കൾ കടത്താൻ ശ്രമിച്ച നാല് പേരെയും 50 കിലോ വരുന്ന കഞ്ചാവും പിടികൂടി. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക് കൺട്രോളുമായി സഹകരിച്ചു നടത്തിയ ഓപ്പറേഷനിൽ ആണ് ഇത് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം 150,000 കുവൈറ്റ് ദിനാർ ആണ്. പിടികൂടിയവരെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.