റസിഡൻസി നിയമലംഘകർക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: റസിഡൻസി നിയമലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തീവ്രമായ പ്രചാരണങ്ങൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെനൻ്റ് ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് അറിയിച്ചു.റെസിഡൻസി നിയമ ലംഘകരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് ഗ്രേസ് പിരീഡ് എന്ന് അൽ-അയ്യൂബ് പറഞ്ഞു. നിയമലംഘകർക്ക് അഭയം നൽകുകയോ ഏതെങ്കിലും വിധത്തിൽ സഹായം ചെയ്യുകയോ ചെയ്താൽ ആറ് മാസം തടവോ 600 ദിർഹം പിഴയോ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.